തൊടുപുഴ: മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായ ഉദ്യാനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിച്ച സർക്കാർ നടപടിക്കെതിരെ സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ് സഹകരണ ബാങ്ക് ഹൈകോടതിയിലേക്ക്. തീരുമാനം കോടതിയെ അറിയിക്കേണ്ടതിന് പകരം നിർമാണാനുമതി നിഷേധിച്ചത് അംഗീകാരിക്കാനാവില്ലെന്ന് ബാങ്ക് പ്രസിഡന്‍റ് കെ.വി. ശശി പറഞ്ഞു. ഉദ്യാനത്തിന്‍റെ ഒരുഭാഗത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ് ബാങ്കിന് ദീർഘകാല പാട്ടത്തിന് നൽകിയത്. എന്നാൽ, നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ റവന്യൂ വകുപ്പ് തള്ളുകയായിരുന്നു. ജില്ലയില്‍ നിലനില്‍ക്കുന്ന നിർമാണ നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണ് പാര്‍ക്കിന്‍റെ പണികളെന്നും മുതിരപ്പുഴയാർ തീരത്ത് നിർമാണങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവ് ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനാണ് ബാങ്കിന്‍റെ തീരുമാനം. മുതിരപ്പുഴയാർ തീരത്ത് ഹൈഡൽ ടൂറിസത്തിന് കീഴിലെ 17.72 ഏക്കറിൽ ബാങ്കിന് വിട്ടുനൽകിയ സ്ഥലത്ത് 10 കോടിയുടെ നിർമാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. 10 കോടിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ബിയര്‍ പാര്‍ലറും മിനി തിയറ്ററും ഉൾപ്പെടെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 1,04,610 ചതുരശ്ര അടി വിസ്തൃതിയിൽ കെട്ടിടങ്ങൾ നിർമിക്കാനാണ് അനുമതി തേടിയത്. 23പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 23 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 48 പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: ചക്കുപള്ളം രണ്ട്, ഇരട്ടയാർ രണ്ട്, കാമാക്ഷി രണ്ട്, കരിമണ്ണൂർ ഒന്ന്, കോടിക്കുളം ഒന്ന്, കൊക്കയാർ നാല്, നെടുങ്കണ്ടം ഒന്ന്, പാമ്പാടുംപാറ ഒന്ന്, തൊടുപുഴ അഞ്ച്, വണ്ടന്മേട് ഒന്ന്, വാത്തിക്കുടി ഒന്ന്, വാഴത്തോപ്പ് രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.