ഒടുവിൽ അച്ഛനെ കണ്ടെത്തി; രോഹിത്തിനിന്ന്​​ ആനന്ദനിമിഷം

മഹാരാഷ്ട്ര സ്വദേശി സ്നേഹസദനിൽ കഴിഞ്ഞത്​ മൂന്നുവർഷം ചെറുതോണി: കാണാതായ അച്ഛനെത്തേടിയുള്ള മകന്‍റെ സഞ്ചാരം നീണ്ടത്​ ഏഴുവർഷം. മഹാരാഷ്ട്രയിൽനിന്ന്​ കാണാതായ അച്ഛനെ ഒടുവിൽ കണ്ടെത്തിയത്​​ ഇടുക്കി തോപ്രാംകുടിയിലുള്ള അസീസി സ്നേഹസദനിൽനിന്ന്​. വീടുവിട്ടുപോയ ചന്ദ്രബാനുവിനെ (45) മകൻ രോഹിത് അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പൊലീസാണ് മൂന്നുവർഷം മുമ്പ്​ ആകാശപ്പറവകൾ എന്ന സ്നേഹസദനിൽ എത്തിച്ചത്​. കാണാതാകുമ്പോൾ അവിടത്തെ പൊലീസ് സ്റ്റേഷനിൽ ഫോട്ടോയും പരാതിയോടൊപ്പം മകൻ നൽകിയിരുന്നു. അടുത്തകാലത്ത് വീണ്ടും മഹാരാഷ്​ട്ര പൊലീസ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാർ സ്റ്റേഷനിൽനിന്ന്​ ഫോട്ടോ കിട്ടിയത്. തുടർന്ന് മകനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ കാണാതാകുമ്പോൾ മകന് 13വയസ്സായിരുന്നു. അന്നുമുതൽ അച്ഛന്‍റെ ഫോട്ടോ കൊണ്ടുനടക്കുകയായിരുന്നു ഈ മകൻ. തോപ്രാംകുടി സ്നേഹസദനിൽ അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. പിതാവിനെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് രോഹിത് ബാനു എത്തിയത്. വീട്ടിൽ അമ്മയും ഇളയ സഹോദരിയും പിതാവിനെ കാണാൻ കാത്തിരിക്കുകയാണെന്ന് മകൻ പറഞ്ഞു. മുന്നുവർഷമായി സ്നേഹസദനിൽ കഴിഞ്ഞ ചന്ദ്രബാനുവിനെ സിസ്റ്റർമാരും ഇരുപതോളം വരുന്ന അന്തേവാസികളും നിറഞ്ഞ സ്നേഹത്തോടെ യാത്രയാക്കി. ​TDL CHANDRABABU ചന്ദ്രബാനുവിനെ മകനോടും സുഹൃത്തുക്കളോടുമൊപ്പം ആകാശപ്പറവയിലെ സിസ്റ്റർമാർ യാത്രയാക്കുന്നു തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്​ കൊടിയേറി തൊടുപുഴ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉത്സവാഘോഷ പരിപാടികളുണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ക്ഷേത്രകലകൾക്കും ക്ലാസിക്കൽ കലകൾക്കും പ്രാധാന്യം നൽകിയുള്ള പരിപാടികളും പ്രമുഖകലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളങ്ങൾ, പഞ്ചവാദ്യം, നാദസ്വരം എന്നിവയും ഉത്സവത്തിന്‍റെ ഭാഗമായി അരങ്ങേറുന്നുണ്ട്​. തിരുവുത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ശീവേലിയും നടക്കും. ക്ഷേത്രംതന്ത്രി കാവനാട്ട് രാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിങ്കളാഴ്ച രാത്രിയാണ്​ ഉത്സവത്തിന് കൊടിയേറിയത്​. ബുധനാഴ്ച രാവിലെ ഒമ്പതിന്​ ശ്രീഭൂതബലി, രണ്ടിന്​ ചാക്യാർകൂത്ത്​, വൈകീട്ട്​ 4.30ന്​ കാഴ്ച ശ്രീബലി, 6.30ന്​ ദീപാരാധന​, 6.45ന്​ ഭരതനാട്യം, 7.10ന്​ ഭക്തിഗാനമേള, 8.45ന്​ നൃത്തം, ഒമ്പതിന്​ വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ​TDL ULSAVAM ​TDL തൊടുപുഴ ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന്​ തുടക്കംകുറിച്ച്​ കടവനാട്ട്​ രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.