ഏലത്തോട്ടത്തിൽനിന്ന്​ വ്യാപക മരം മുറി; ഒരാൾ അറസ്റ്റിൽ

അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടത്തില്‍നിന്ന്​ മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി മഞ്ചിശ്ശേരില്‍ ജോസഫ് സേവ്യറിനെയാണ്​ (ജോയി -) അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുരിശുപാറ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍നിന്ന് മരങ്ങള്‍ മുറിച്ച കേസിലാണ് അറസ്റ്റ്. ഇതുവരെ 58 മരങ്ങള്‍ മുറിച്ചതായാണ് കണ്ടെത്തൽ. കൂടുതല്‍ പരിശോധന നടത്തുന്നതായി റേഞ്ച് ഓഫിസര്‍ പറഞ്ഞു. പുറത്തറിയാതിരിക്കാന്‍ ഇതര ജില്ലകളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് മരങ്ങള്‍ മുറിച്ചത്. തോട്ടത്തിലെ സ്ഥിരം തൊഴിലാളികള്‍പോലും വിവരം അറിഞ്ഞിരുന്നില്ല. വേഗത്തില്‍ മരംമുറിക്കുന്നതിൽ വൈദഗ്​ധ്യമുള്ളയാളാണ്​ ജോയി. എസ്‌റ്റേറ്റ് ഉടമകളായ നിരവത്ത് ജോണ്‍സണ്‍, സൈമണ്‍, എല്‍ദോസ്, മാത്യു എന്നിവര്‍ക്കെതിരെയും മരം മുറിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരെയും കേസ് എടുത്തതായി വനപാലകര്‍ അറിയിച്ചു. എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് ഇവര്‍ക്കെതിരെ ആരോപണം നിലനില്‍ക്കുകയാണെന്ന് വനപാലകര്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി റേഞ്ച് ഓഫിസര്‍ അറിയിച്ചു. സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ അബൂബക്കര്‍ സിദ്ദീഖ്, സിവില്‍ ഫോറസ്റ്റ് ഓഫിസര്‍ മനോജ്, പി.കെ. രാജന്‍ എന്നിവരും ഉണ്ടായിരുന്നു. idg adi 1 arest ചിത്രങ്ങൾ - 1 ഏലത്തോട്ടത്തില്‍ മരംമുറിച്ച സംഭവത്തില്‍ അറസ്റ്റിലായ ജോയി 2, വെട്ടിവീഴ്ത്തിയ മരത്തിന്‍റെ കുറ്റി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.