ഫിലിപ്പിന്‍റെ കൈവശം രണ്ട് തോക്ക്

മൂലമറ്റം: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പിന്‍റെ കൈവശം ഉണ്ടായിരുന്നത് രണ്ട് തോക്കുകൾ. ഒന്ന് വെടിവെക്കാൻ ഉപയോഗിച്ച വിദേശ നിർമിത ഇരട്ടക്കുഴൽ തോക്കും മറ്റൊന്ന് എയർഗണ്ണും. സനലിനെ വെടിവെക്കാൻ ഉപയോഗിച്ച വിദേശനിർമിത തോക്ക് അന്നുതന്നെ കാറിൽനിന്ന്​ പിടികൂടിയിരുന്നു. മറ്റൊന്ന് ഫിലിപ്പിന്‍റെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്. വിദേശനിർമിത തോക്കിൽനിന്ന്​ വെടിയുതിർത്താൽ ഒരേസമയം 60ലധികം ചീളുകൾ വരെ ചിതറിത്തെറിക്കും എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത തിരയും തോക്കും വിശദ പരിശോധനക്ക് അയച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സനലിനുനേരെ വെടിയുതിർത്ത സമയം സമീപത്ത് കിടന്ന ഓട്ടോറിക്ഷയിൽ മാത്രം പത്തോളം ഷെല്ലുകൾ തെറിച്ചുകൊണ്ടിരുന്നു. പ്രദീപിന്‍റെ തലച്ചോറിൽ പതിച്ച ഒരു ഷെല്ല് പുറത്തെടുക്കാനായിട്ടില്ല. രണ്ട് തോക്കുകൾ കൈവശംവെച്ചത് എന്തിനെന്നും നായാട്ടോ മറ്റോ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. tdl mltm 5 സനലിനെ വെടിവെക്കാൻ ഉപയോഗിച്ച വിദേശനിർമിത തോക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.