സഞ്ചാരികൾ വലഞ്ഞു

add to p2 package തൊടുപുഴ: ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ആദ്യദിനം ജനജീവിതം സമ്പൂർണ ലോക്​ഡൗണിന് സമാനമായി. മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിൽ മറ്റ് ജില്ലകളിൽനിന്ന്​ എത്തിയ സഞ്ചാരികൾ തിങ്കളാഴ്​ച ഹോട്ടലുകളും കടകളും ഒന്നുമില്ലാത്തതിനാൽ വലഞ്ഞു. നേരത്തേയെത്തിയ സഞ്ചാരികൾ ഹോട്ടലിലും റിസോർട്ടിലുമായി കഴിഞ്ഞു. പെട്രോൾ പമ്പുകൾ അടക്കം അടഞ്ഞുകിടന്നത് വിനോദസഞ്ചാര വാഹനങ്ങളെയും അവശ്യ സർവിസുകളെയും ബുദ്ധിമുട്ടിലാക്കി. പണിമുടക്കിൽ മുടങ്ങാതെ തേക്കടി കുമളി: പണിമുടക്കിലും തേക്കടിയിലെ കാര്യങ്ങൾ മുടങ്ങാതിരുന്നത് വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി. തേക്കടി തടാകത്തിലെ ബോട്ട് സവാരി, വനമേഖലയിലെ വിവിധ ഇക്കോ ടൂറിസം പരിപാടികൾ എല്ലാം പതിവുപോലെ തിങ്കളാഴ്ചയും നടന്നു. ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികൾക്ക്​ പുറമെ മറ്റ്​ പ്രദേശങ്ങളിൽനിന്ന്​ കുടുംബസമേതം സഞ്ചാരികളെത്തി. ഇവിടെ പണിമുടക്ക് അനുകൂലികൾ വിനോദസഞ്ചാര മേഖലയിൽ ഇടപെട്ടില്ല. ​TDL THEKKADY തിങ്കളാഴ്ച തേക്കടിയിൽ ബോട്ട് സവാരി കഴിഞ്ഞ്​ മടങ്ങുന്ന സഞ്ചാരികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.