തേര്‍ഡ്ക്യാമ്പ് ഗവ. എല്‍.പി.എസിന് കര്‍ഷക അവാര്‍ഡ്

നെടുങ്കണ്ടം: ജില്ല കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച ജില്ലതല കര്‍ഷക അവാര്‍ഡില്‍ പാമ്പാടുംപാറ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തേര്‍ഡ്ക്യാമ്പ് ഗവ. എല്‍.പി സ്‌കൂളിന് പുരസ്കാരം. പച്ചക്കറി വികസന പദ്ധതിയില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് സ്കൂൾ ഇടംപിടിച്ചത്. ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്​റൂട്ട്, ബീന്‍സ്, വഴുതന എന്നിവ ഉൾപ്പെടുത്തി സ്‌കൂളില്‍ വ്യത്യസ്ത രീതിയില്‍ ജൈവകൃഷി തോട്ടം ഒരുക്കിയതിനാണ് അവാര്‍ഡ്​. മന്ത്രി റോഷി അഗസ്റ്റിനില്‍നിന്ന് സ്‌കൂള്‍ അധ്യാപകന്‍ കെ.എം. മനു അവാര്‍ഡും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. idl ndkm മന്ത്രി റോഷി അഗസ്റ്റിനില്‍നിന്ന് തേര്‍ഡ്ക്യാമ്പ് ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ കെ.എം. മനു കര്‍ഷക അവാര്‍ഡ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.