നെടുങ്കണ്ടവും കാമറ നിരീക്ഷണത്തിൽ

നെടുങ്കണ്ടം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ താലൂക്ക്​ ആസ്ഥാനമായ നെടുങ്കണ്ടത്ത്​ കാമറകള്‍ സ്ഥാപിച്ചു. പടിഞ്ഞാറേ കവല സ്‌റ്റേറ്റ്ബാങ്ക് ജങ്​ഷനിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, അമിതമായി യാത്രക്കാരെ കയറ്റുക, ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിങ്​ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുകയാണ്​ ലഷ്യം. കാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്‍റ്​ കണ്‍ട്രോള്‍ മുറികളില്‍ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.