കൈവിരലില്‍ മോതിരം കുടുങ്ങി; അഗ്നിരക്ഷ സേന രക്ഷകരായി

നെടുങ്കണ്ടം: ഒമ്പതു വയസ്സുകാരിയുടെ കൈവിരലില്‍ കുടുങ്ങിയ സ്വര്‍ണ മോതിരം അഗ്നിരക്ഷ സേന ഊരിയെടുത്തു. പാറത്തോട് സ്വദേശി മനേഷിന്റെ മകള്‍ ആന്‍ഡ്രിയുടെ വിരലിലാണ്​ മോതിരം കുടുങ്ങിയത്​. സഹോദരിയുടെ കൈവിരലില്‍ കിടന്ന മോതിരമെടുത്ത് ആൻഡ്രിയ അണിഞ്ഞെങ്കിലും ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ അത്രയും ഭാഗത്ത് നീര് ഉണ്ടാവുകയും അസഹനീയ വേദന അനുഭവപ്പെടുകയുമായിരുന്നു. മോതിരം മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നെടുങ്കണ്ടം അഗ്നി രക്ഷ സേന ഓഫിസിലെത്തുകയായിരുന്നു. സ്റ്റേഷന്‍ ഉദ്യോഗസ്ഥരായ അജിഖാന്‍ യൂസഫ്, കേശവ പ്രദീപ്, അനിഷ്, പ്രതിന്‍, സണ്ണി, മാത്തുക്കുട്ടി എന്നിവര്‍ ചേര്‍ന്ന്​ നൂല്‍ ഉപയോഗിച്ച് മോതിരം ഊരി മാറ്റി. idl ndkm അഗ്​നി രക്ഷാ സേന കുട്ടിയുടെ കൈയിലെ മോതിരം ഊരി മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.