-കൈവരികൾ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല അടിമാലി: പഴയ ആലുവ-മൂന്നാർ രാജപാതയുടെ ഭാഗമായ മാങ്കുളം പെരുമ്പൻകുത്ത് പാലത്തിന്‍റെ കൈവരികൾ ജീർണിച്ച അവസ്ഥയിൽ. രാജഭരണകാലത്ത് നിർമിച്ചതാണ് പാലം. അതുകൊണ്ട് മാങ്കുളത്ത് എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഈ പാലം കാണാൻ എത്തുന്നുണ്ട്. ഇവർ അശ്രദ്ധമായി പാലത്തിൽ കയറി ചിത്രങ്ങൾ പകർത്തുകയും കൈവരികളിൽ പിടിക്കുകയും ചെയ്യാറുണ്ട്. ഇത് അപകട സാധ്യത കൂട്ടും. പാലത്തിന്‍റെ കൈവരികൾ പലതും ഒടിഞ്ഞ നിലയിലാണ്. ശേഷിക്കുന്നത് ജീർണിച്ച അവസ്ഥയിലും. പാലത്തിന്‍റെ താഴെ വലിയ പാറക്കെട്ടാണ്. ഇത് അറിയാതെ സഞ്ചാരികൾ കൈവരികളിൽ പിടിക്കുകയും കുട്ടികൾ ഇവിടെ തൂങ്ങുകയും ചെയ്യുന്നുണ്ട്. ഇത് കാണുമ്പോൾ നെഞ്ചിൽ തീയാണെന്നും പ്രദേശവാസികൾ പറയുന്നു. പാലത്തിന്‍റെ രാജകല നശിപ്പിക്കാതെ കൈവരികൾ മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നാളുകളായി ആവശ്യപ്പെടുന്നു. എന്നാൽ, നടപടി ഉണ്ടായിട്ടില്ല. അടുത്തിടെ അഞ്ചുദിവസത്തിനിടെ രണ്ട് സഞ്ചാരികളാണ് മാങ്കുളം പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം മൂലം മരണപ്പെട്ടത്. ഇനിയും ഈ മേഖലയിൽ ഒരു അപകടം കൂടി ഉണ്ടായാൽ അത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. മേഖലയിലുള്ള കൂടുതൽ പേരും ഇപ്പോൾ ടൂറിസത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സർവിസ് വഴി എത്തുന്ന സഞ്ചാരികളും ഈ രാജപാലം കണ്ടാണ് മടങ്ങുന്നത്. കാട്ടാനക്കൂട്ടത്തിന്‍റെ വരവ് ആനക്കുളത്ത് സഞ്ചാരികളുടെ വരവ് ഇരട്ടിയാക്കിയിട്ടുണ്ട്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മാങ്കുളം വഴിയുള്ള ആലുവ-മൂന്നാർ രാജപാത തകർന്നത്. തുടർന്ന് കോതമംഗലത്തുനിന്ന് നേര്യമംഗലം, അടിമാലിവഴി യുദ്ധകാല അടിസ്ഥാനത്തിൽ മൂന്നാറിലേക്കുള്ള റോഡ് നിർമിക്കുകയായിരുന്നു. മാങ്കുളം വഴിയുള്ള റോഡിൽ ഗതാഗതം ദുഷ്കരമാണെങ്കിലും ആദിവാസി സങ്കേതങ്ങളിലേക്കും മറ്റുമുള്ള യാത്രക്ക് ഈ പാതയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. idl adi 1 palam കൈവരികൾ തകർന്ന് അപകട ഭീഷണിയിലായ പെരുമൻകുത്ത് പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.