തൊടുപുഴ: ജില്ലയിൽ സൈക്ലിങ് വെലോഡ്രോം ഉണ്ടാക്കുന്നതിന് കായികവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ചേറ്റുകഴി നവജീവൻ സൈക്ലിങ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ കായിക കലാ വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈക്ലിങ് സമ്മർ കോച്ചിങ് ക്യാമ്പിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് രഘുനാഥ് കുമ്പളന്താനം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാനതലത്തിൽ വിജയികളായ സൈക്ലിസ്റ്റുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് കണ്ണമുണ്ടയിൽ വിതരണം ചെയ്തു. വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാം, കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിൻസ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് മാടപ്പള്ളി, സി.എം. ബാലകൃഷ്ണൻ, സൈക്ലിങ് അസോ. വൈസ് പ്രസിഡന്‍റ് എൻ. രവീന്ദ്രൻ, ജില്ല പ്രസിഡന്‍റ് അഡ്വ. ഡോർലി കുര്യൻ എന്നിവർ സംസാരിച്ചു. ദ്വിദിന പരിശീലനം തൊടുപുഴ: സംസ്ഥാന യുവജനക്ഷമ ബോർഡ്, ജില്ല യുവജനകേന്ദ്രം കേരള യൂത്ത് ആക്ഷൻ ഫോഴ്സ് പഞ്ചായത്ത്, മുനിസിപ്പൽതല സേനയുടെ ദ്വിദിന പരിശീലനം അൽ അസ്ഹർ ടെക്നിക്കൽ കാമ്പസിൽ ആരംഭിച്ചു. അൽ അസ്ഹർ പോളിടെക്നിക് പ്രിൻസിപ്പൽ കെ.എ. ഖാലിദ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ എം.എസ്. ശങ്കർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ധന്യ കെ.തോമസ്, യൂത്ത് കോഓഡിനേറ്റർ മാരായ മുഹമ്മദ് റോഷിൻ, ഷിജി ജയിംസ്, ജി. സെൽവകുമർ എന്നിവർ സംസാരിച്ചു. TDL YOUTH CAMP യൂത്ത് ആക്ഷൻ ഫോഴ്സ് ദ്വിദിന പരിശീലനത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.