മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ 11ാം വാർഡിൽ ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടുറോഡിൽ കിടന്ന് പ്രതിഷേധം. കോവിൽക്കടവ് സ്വദേശി ചന്ദ്രനാണ് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മറയൂർ-കാന്തല്ലൂർ റോഡ് കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ശുദ്ധജലത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ജനപ്രതിനിധികളും വാർഡ് അംഗവും അറിയിക്കുന്നണ്ടെങ്കിലും ഇതുവരെ പദ്ധതി നടപ്പാക്കാത്തതിനാൽ ശുദ്ധജലം കിട്ടാക്കനിയാണെന്ന് ഇദ്ദേഹം ആരോപിച്ചു. കൂലിത്തൊഴിലാളിയായ താൻ ജോലി കഴിഞ്ഞ് എത്തി ശുദ്ധജലം എടുക്കാൻ അര കിലോമീറ്ററോളം നടന്ന് പോകേണ്ട സാഹചര്യത്തിലാണ് എല്ലാവർക്കും ശുദ്ധജലം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതെന്ന് ചന്ദ്രൻ പറഞ്ഞു. TDL PRATHISHEDAM CHANDRAN കോവിൽക്കടവിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന ചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.