താലൂക്ക്​ കേന്ദ്രങ്ങളിൽ പണിമുടക്ക്​ റാലികൾ

തൊടുപുഴ: സംയുക്ത ട്രേഡ് യൂനിയനുകൾ 28, 29 തീയതികളിൽ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിന്​ മുന്നോടിയായി ആക്ഷൻ കൗൺസിലിന്‍റെയും സമരസമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ല താലൂക്ക്​ കേന്ദ്രങ്ങളിൽ റാലി നടത്തി. പണിമുടക്കിന്‍റെ പ്രചാരണാർഥം ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്ന ധർണകളും കോർണർ യോഗങ്ങളും പൂർത്തിയാക്കി. തൊടുപുഴയിൽ ജോയന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ശിവൻ ഉദ്ഘാടനം ചെയ്തു. ചെറുതോണിയിൽ പണിമുടക്ക് റാലി എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ടി.എം. ഹാജറ, അടിമാലിയിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.എം. ഷാജഹാൻ, പീരുമേട്ടിൽ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.കെ.കെ. ഷാജി, നെടുങ്കണ്ടത്ത് എഫ്.എസ്.ഇ.ടി ജില്ല സെക്രട്ടറി സി.എസ്. മഹേഷ് എന്നിവർ റാലികൾ ഉദ്​ഘാടനം ചെയ്തു. FOTO - TDL RALY ചെറുതോണിയിൽ പണിമുടക്ക്​ റാലി എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.