തൊടുപുഴ: കാര്‍ഷികരംഗത്ത് വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 2021-22 വര്‍ഷത്തെ ജില്ലതല കര്‍ഷക അവാര്‍ഡ് വിതരണവും കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉല്‍പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക കാര്‍ഷിക രീതികൾ പ്രയോജനപ്പെടുത്തിയാകും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ഇതിനായി കൃഷി, ജലസേചനം, സഹകരണം, വൈദ്യുതി, വ്യവസായം വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മന്ത്രിതല ചര്‍ച്ചകള്‍ നടത്തി. പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തിന് പച്ചക്കറി ഉല്‍പാദന രംഗത്തുള്‍പ്പെടെ സ്വയം പര്യാപ്തതയാര്‍ജിക്കാനാകും. കൃഷിയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെയുള്‍പ്പെടെ പ്രോത്സാപ്പിക്കാനും സഹായിക്കാനും പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ട്രീസ ജോസ്, തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ജെസി ജോണി, ആത്മ പ്രോജക്ട് ഡയറക്ടര്‍ ആന്‍സി തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ സൈജ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബീനമോള്‍ ആന്‍റണി, സിജി ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു. TDL Roshi ജില്ലതല കര്‍ഷക അവാര്‍ഡ് വിതരണവും 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു Box ശ്രദ്ധേയമായി കാര്‍ഷിക സ്റ്റാളുകൾ തൊടുപുഴ: കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ജില്ലതല കര്‍ഷക അവാര്‍ഡ് വിതരണ ചടങ്ങിലെ സ്റ്റാളുകള്‍ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. വിവിധ കൃഷിഭവനുകളുടെയും സ്വകാര്യ ഇക്കോ ഷോപ്പുകളുടെയും നേതൃത്വത്തിലാണ് സ്റ്റാളുകള്‍ തയാറാക്കിയത്. തൈകള്‍, വിത്തുകള്‍, വിവിധയിനം വിളകള്‍, ജൈവ രീതിയില്‍ ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍ തുടങ്ങി കൃഷിയിടത്തിലേക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയുമുണ്ടായിരുന്നു. പൈനാപ്പിള്‍ ഉണങ്ങിയത്, ഏത്തക്ക അരിഞ്ഞുണക്കിയത്, ഏത്തപ്പഴം തേനില്‍ ഉണക്കിയത്, തിനപ്പൊടി, കുതിര വാലി പൊടി, ഏഴ് ഇനം പഴങ്ങള്‍ ഉള്‍പ്പെടുത്തി തേനില്‍ ഉണക്കിയ മിക്‌സഡ് ഫ്രൂട്ട്‌സ്, ഔഷധ മൂല്യമുള്ള കുഞ്ഞൂഞ്ഞ് അരി, നാടന്‍ അച്ചാറുകള്‍, വിവിധയിനം പച്ചക്കറി വിത്തുകള്‍, ചക്ക, നേന്ത്രക്കുല, ചീര, വിവിധയിനം പയറുകള്‍ തുടങ്ങിയവ സ്റ്റാളുകളിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.