പൊന്നാരത്താൻപരപ്പിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ

കട്ടപ്പന: അയ്യപ്പൻകോവിൽ . കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ യാത്രചെയ്ത വാഹന യാത്രികരാണ് പുലി റോഡ് മറികടന്ന് പോകുന്നതായി കണ്ടത്​. ബുധനാഴ്ച രാത്രി ഒമ്പതോടെ കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ യാത്രചെയ്തവരാണ് പുലി റോഡ് മുറിച്ചുകടന്ന് സമീപത്തെ കൃഷിയിടത്തിലേക്ക് പോകുന്നതായി കണ്ടെന്ന് പറഞ്ഞത്. തുടർന്ന് പ്രദേശവാസികൾ വിവരമറിഞ്ഞ് അന്വേഷിച്ചപ്പോൾ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി. പുലി ഇറങ്ങിയതായി സംശയിക്കുന്ന രാത്രിയിൽ പ്രദേശത്തെ കന്നുകാലികൾ അസ്വാഭാവികമായി പെരുമാറിയതായും പ്രദേശവാസികൾ പറയുന്നു. ഒരുവർഷം മുമ്പും മേരികുളം ഡോർലാന്റ് പ്രദേശത്ത് സമാനരീതിയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. TDL PULI പുലിയുടേതെന്ന് കരുതുന്ന കാൽപാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.