തൊടുപുഴ: ജില്ലതല കര്‍ഷക അവാര്‍ഡ് വിതരണവും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലയിലെ 861 വാര്‍ഡുകളിലെ 1,72,200 കുടുംബങ്ങളെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയെ ശക്തമാക്കി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന വിപണന മേളയില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ കൃഷിക്കാര്‍ക്ക് നേരിട്ട് വില്‍പന നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാനും തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനുമായ സനീഷ് ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എലിസബത്ത് പുന്നൂസ് എന്നിവര്‍ അറിയിച്ചു. ക്ഷയരോഗ ദിനാചാരണം: റാലിയും സെമിനാറും തൊടുപുഴ: ജില്ല ആശുപത്രിയും ടി.ബി യൂനിറ്റും സംയുക്തമായി ജില്ല ക്ഷയരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ ക്ഷയരോഗ ദിനാചരണം നടത്തി. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച ദിനാചരണ സന്ദേശറാലി തൊടുപുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ നടത്തിയ സെമിനാര്‍ തൊടുപുഴ നഗരസഭാധ്യക്ഷന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സമിതി അധ്യക്ഷന്‍ എം.എ. കരീം ദിനാചരണ സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എസ്. സുരേഷ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് ടി.ബി. ചാമ്പ്യനെ (ക്ഷയരോഗ മുക്തരുടെ പ്രതിനിധി) യോഗത്തില്‍ ആദരിച്ചു. മുട്ടം നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. TDL THODUPUZHA തൊടുപുഴയില്‍ സംഘടിപ്പിച്ച ക്ഷയരോഗ ദിനാചാരണം നഗരസഭാധ്യക്ഷന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.