അധിക്ഷേപവുമായി സി.വി. വർഗീസ് വീണ്ടും

അടിമാലി: ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യുവിനും ഡീന്‍ കുര്യാക്കോസ് എം.പിക്കുമെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്. ആറ്റുനോറ്റുണ്ടായ കുട്ടി ചാപിള്ളയായതുപോലെയാണ് ഡീന്‍ കുര്യാക്കോസ് എം.പിയുടെ കാര്യമെന്ന് സി.വി. വര്‍ഗീസ് പറഞ്ഞു. സി.പി.എം രാജകുമാരിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് വര്‍ഗീസ് ഇരുവരെയും രൂക്ഷമായി വിമർശിച്ചത്​. ജില്ലയില്‍നിന്ന് കോണ്‍ഗ്രസുകാര്‍ സി.പി.എമ്മില്‍ എത്തും. തങ്ങള്‍ ഓരോന്നിനെയായി പെറുക്കിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.