തൊടുപുഴ: ചാരായം കൈവശം വെച്ച കേസില്‍ പന്നിമറ്റം മുത്തോട് ഇഞ്ചക്കാട്ടില്‍ മനോജിനെ (47) മൂന്നുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് തൊടുപുഴ സബ് ജഡ്ജി റോഷന്‍ തോമസ് ഉത്തരവായി. 2020 ജനുവരി നാളിയാനി ട്രൈബല്‍ സ്കൂളിന് സമീപത്തുനിന്ന് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ.ആര്‍. ബിജുവും സംഘവും ചാരായം പിടികൂടിയ കേസില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. ബിനുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ എബി ഡി. കോലോത്ത്, പി.എസ്. രാജേഷ് എന്നിവര്‍ ഹാജരായി. നവാഹയജ്ഞവും മീനകാര്‍ത്തിക മഹോത്സവവും ഉടുമ്പന്നൂര്‍: ഇടമറുക് പാറേക്കാവ് ദേവിക്ഷേത്രത്തില്‍ ദേവിഭാഗവത നവാഹയജ്ഞവും മീനകാര്‍ത്തിക മഹോത്സവവും 25 മുതല്‍ ആരംഭിക്കും. യജ്ഞാചാര്യന്‍ പട്ടളം മണികണ്ഠന്‍ കാര്‍മികത്വം വഹിക്കുന്ന യജ്ഞം ഏപ്രില്‍ മൂന്നിന് സമാപിക്കും. ഏപ്രില്‍ നാല്, അഞ്ച് തീയതികളിലായി മീനകാര്‍ത്തിക മഹോത്സവം നടക്കും. ഏപ്രില്‍ നാലിന് വൈകീട്ട് 6.45ന് ശ്രീനന്ദനം ഭജന്‍സിന്റെ നാമസങ്കീര്‍ത്തനഘോഷവും നടക്കും. അഞ്ചിന് രാവിലെ 9.30ന് കലശപൂജ, 11ന് കലശാഭിഷേകം, വൈകീട്ട് 7.30ന് കളംപൂജ, കളമെഴുത്തുപാട്ട്, താലപ്പൊലി എന്നിവ നടക്കും. അന്നേ ദിവസം കോഴിക്കോട് പ്രശാന്ത് വര്‍മ നയിക്കുന്ന മാനസജപലഹരി ഉണ്ടാകും. രാത്രി 11ന് മുടിയേറ്റ് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.