ദ്വിദിന ക്യാമ്പ്

മൂന്നാർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും ഉന്നമനവും ലക്ഷ്യംവെച്ച് മൂന്നാറില്‍ സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, ബി.ആര്‍.സി എന്നിയുടെ ആഭിമുഖ്യത്തില്‍ മൂന്നാര്‍ ഫോറസ്റ്റ് ആന്‍ഡ് ലൈഫ് ഡോര്‍മെട്രിയിലായിരുന്നു ക്യാമ്പ്. വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍, വിനോദയാത്രകള്‍, പരിശീലന പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു ക്യാമ്പ്. വിവിധ സ്വകാര്യ സംഘടനകളുടെയും സഹായത്തോടെയായിരുന്നു ക്യാമ്പ്. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടത്തി. പൊലീസ്​ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രങ്ങളും മധുരപലഹാരങ്ങളും സാനിറ്റൈസറും നല്‍കി. കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് വിനോദയാത്രയും സംഘടിപ്പിച്ചിരുന്നു. മൂന്നാര്‍ ലയൺസ്​ ക്ലബ് ഭാരവാഹികളുടെ സഹായത്തോടെയായിരുന്നു ഇത്. ഭിന്നശേഷിക്കാരായ 16 വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ ഹെബ്‌സി ക്രിസ്റ്റീന, ട്രെയിനര്‍ രഘുപതി, അധ്യാപകർ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രവർത്തക യോഗം അടിമാലി: പത്രപ്രവർത്തക അസോ. ജില്ല പ്രവർത്തക യോഗം ഉദ്​ഘാടനവും തിരിച്ചറിയൽ കാർഡ്​ വിതരണവും സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബേബി കെ.ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടൈറ്റസ് ജേക്കബ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജോയി വി.ഇരുമേട, സാജു ജോസഫ്, ബിജു ജോസഫ്, ഗിന്നസ് സുനിൽ ജോസഫ്, ജയ്സൺ എബ്രാഹാം, വി.ആർ. വിജയൻ, ഇ.ജെ. ഷിബു, ഒ.ആർ. രവി, ബിജു ദേവസ്യ, കെ.എസ്. പുരുഷോത്തമൻ, ജോജി ജോൺ, ജിജോ രാജകുമാരി, സന്ദീപ് രാജാക്കാട്, സെൽവ വിനായകം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.