ക്ഷയരോഗ ദിനാചരണത്തിന് തുടക്കം

തൊടുപുഴ: ലോക ക്ഷയരോഗ ദിനാചരണ ഭാഗമായുള്ള പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ല ടി.ബി സെന്‍ററിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തില്‍ ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 26 വരെ വിവിധ ഭാഗങ്ങളില്‍ ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട ഷോര്‍ട്ട്ഫിലിം, അനിമേഷന്‍ വിഡിയോ എന്നിവയുടെ പ്രദര്‍ശനം നടത്തും. പ്രദര്‍ശന പരിപാടി അടങ്ങിയ വാഹനത്തിന്‍റെ ഫ്ലാഗ്​ഓഫ് എ.ഡി.എം ഷൈജു പി.ജേക്കബ്​ നിര്‍വഹിച്ചു. ജില്ല ടി.ബി കേന്ദ്രത്തിന്‍റെയും ഇടുക്കി മെഡിക്കല്‍ കോളജിന്‍റെയും നേതൃത്വത്തില്‍ നഴ്‌സിങ്​ വിദ്യാർഥികള്‍ക്കുള്ള ക്വിസ് മത്സരം, ഡോക്ടര്‍മാര്‍ക്കുള്ള സി.എം.ഇ എന്നിവ ആരംഭിച്ചു. ജില്ല ടി.ബി ഓഫിസര്‍ ഡോ. സെന്‍സി രൂപകൽപന ചെയ്ത ലോഗോയുടെയും ടീ ഷര്‍ട്ടിന്‍റെയും പ്രകാശനം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമ നിര്‍വഹിച്ചു. ക്ഷയരോഗ ദിനമായ 24 രാവിലെ 10.30ന് ജില്ല പൊലീസ്​ സൊസൈറ്റി ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് അധ്യക്ഷതവഹിക്കും. സമഗ്ര ബോധവത്കരണ പരിപാടിയിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗം ജില്ലയില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യാനുള്ള പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് ടി.ബി ഓഫിസര്‍ ഡോ. സെന്‍സി അറിയിച്ചു. ​ TDL FLAG OFF ക്ഷയരോഗ ദിനാചരണത്തിന് ജില്ലയില്‍ തുടക്കംകുറിച്ച് കലക്​ടറേറ്റില്‍നിന്ന്​ പര്യടനം ആരംഭിക്കുന്ന ബോധവത്കരണ പ്രദര്‍ശന വാഹനത്തി​ന്‍റെ ഫ്ലാഗ്​ ഓഫ് എ.ഡി.എം ഷൈജു പി.ജേക്കബ് നിര്‍വഹിക്കുന്നു തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി ഓംബുഡ്‌സ്മാന്‍ മാര്‍ച്ച് 25ന് സിറ്റിങ്​ നടത്തും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ 10.30നാണ് സിറ്റിങ്. തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും അന്നേദിവസം നേരിട്ട് സമര്‍പ്പിക്കാം. വാർഷിക പൊതുയോഗം തൊടുപുഴ: ടൗൺ സർവിസ്​​ സഹകരണ ബാങ്കിന്‍റെ 32ആം വാർഷിക പൊതുയോഗം ചേർന്നു. ബാങ്ക് പ്രസിഡന്‍റ്​ കെ. ദീപക് അധ്യക്ഷതവഹിച്ചു. 2020-21 വർഷത്തിൽ ബാങ്കിലെ അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നതിന് പൊതുയോഗത്തിൽ തീരുമാനിച്ചു. 2022-23 വർഷത്തെ ബജറ്റ് യോഗം അംഗീകാരം നൽകി. കഴിഞ്ഞ അധ്യയനവർഷത്തിൽ മികച്ച മാർക്ക്​ നേടി വജയിച്ച ബാങ്കിലെ അംഗങ്ങളുടെ കുട്ടികളെ കാഷ് അവാർഡുനൽകി ആദരിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ഇ. ഷമീർ, ഷീജ ജയൻ, എൻ.വി. സുരേഷ്, അനീഷ് എസ്​, പി.ബി. അജ്​നാസ്​, രമേശ് സുന്ദരം പിള്ള, നസീർ സി.കെ, ജിഷ രൂപേഷ്, സുബൈദ അബ്ദുൽകരീം, സെക്രട്ടറി സി. രാഖി എന്നിവർ സംസാരിച്ചു. ​ TDL BANK ടൗൺ സർവിസ്​​ സഹകരണ ബാങ്ക്​ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ്​ കെ. ദീപക് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.