ഇടുക്കി മെഡിക്കൽ​ ​കോളജിൽ കൂടുതൽ സൗകര്യം ഒരുങ്ങുന്നു

p2 lead... * എക്സ്​റേ, ലാബ്​, ബ്ലഡ്​ ബാങ്ക്​ എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറാക്കി തൊടുപുഴ: പരാധീനതകൾക്കിടയിലും ഇടുക്കി മെഡിക്കൽ കോളജിൽ രോഗികൾക്കായി കൂടുതൽ സംവിധാന​ങ്ങളൊരുങ്ങുന്നു. നിലവിലെ സംവിധാനങ്ങൾ വിപുലീകരിച്ചും കൂടുതൽ സൗകര്യം ഏർപ്പെടുത്തിയും രോഗികൾക്ക്​ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന രീതിയിലാണ്​ നടപടി ആവിഷ്കരിക്കുന്നതെന്ന്​ ​മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ ഡോ. സുരേഷ്​ വർഗീസ്​ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ എക്സ്​റേ, ലാബ്​, ബ്ലഡ്​ ബാങ്ക്​, ഇ.സി.ജി വിഭാഗം എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറാക്കിയിട്ടുണ്ട്​. നേരത്തേ ഈ വിഭാഗങ്ങൾ പകൽ സമയങ്ങളിൽ മാത്രമാണ്​ പ്രവർത്തിച്ചിരുന്നത്​. കൂടാതെ സ്​പെഷാലിറ്റി ഡോക്ടർമാരുടെ സേവനം രാത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്​. കാഷ്വാലിറ്റി വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും തീവ്രപരിചരണ വിഭാഗം പൂർണതോതിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. സി.ടി സ്കാൻ, മാമോഗ്രാം യൂനിറ്റുകളും എല്ലാ ദിവസവും പ്രവർത്തനം തുടങ്ങിയതായും സൂപ്രണ്ട്​ പറഞ്ഞു. അതേസമയം, ഡോക്ടർ ഇതര ജീവനക്കാരുടെ കുറവാണ്​ നിലവിൽ മെഡിക്കൽ കോളജ്​ ആശുപത്രി നേരിടുന്ന പ്രധാന പ്രതിസന്ധി​. സ്റ്റാഫ്​ നഴ്​സ്​, ലാബ്​, ഫാർമസി ജീവനക്കാർ എന്നിവരുടെ കുറവ്​ രോഗികൾക്ക്​ ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നുണ്ട്​. 150 ജീവനക്കാരെ അടിയന്തരമായി അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മെഡിക്കൽ കോളജ്​ അധികൃതർ ​ആരോഗ്യവകുപ്പിന്​ കത്ത്​ നൽകിയിരിക്കുകയാണ്​. നിലവിലെ എല്ലാ വിഭാഗത്തിലും കിടത്തിച്ചികിത്സ ഉണ്ടെങ്കിലും പുതിയ കെട്ടിടത്തിൽ ഇനിയും കിടത്തിച്ചികിത്സ ആരംഭിക്കാനായിട്ടില്ല. നിർമാണച്ചുമതല ഏറ്റെടുത്ത കിറ്റ്​കോ കുറച്ച്​ ജോലികൂടി തീർക്കാനുണ്ട്​. ഇത്​ തീർന്നാലുടൻ പുതിയ കെട്ടിടത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കാനാണ്​ ശ്രമം. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്ന്​ അടുത്തിടെ ഇടുക്കി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട്​ ​​ചേർന്ന അവലോകന യോഗത്തിൽ മന്ത്രി റോഷി അഗസ്​റ്റിൻ നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം മെഡിക്കൽ കോളജിന്​ ദേശീയ മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരം നേടിയെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്​. ​ ഈവർഷം തന്നെ ​അംഗീകാരം ലഭിക്കുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ. വിദ്യാർഥികളുടെ അഡ്​മിഷൻ നടപടികളും ആരംഭിക്കാനാകും. മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ച അടിസ്ഥാന സൗകര്യങ്ങളിൽ 30 ശതമാനം പൂർത്തിയാകാനുണ്ട്​. വിദ്യാർഥികളുടെ ഹോസ്റ്റലും അധ്യാപകർക്കുള്ള കെട്ടിടവുമാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഏഴുവര്‍ഷം മുമ്പ്​ ആരംഭിച്ച മെഡിക്കല്‍ കോളജിന് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷവും അപേക്ഷിച്ചെങ്കിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ആരംഭിക്കാതിരുന്നതിനാല്‍ അംഗീകാരം ലഭിച്ചിരുന്നില്ല. ​TDL IDUKKI MEDICAL COLLEGE ഇടുക്കി മെഡിക്കൽ കോളജിന്‍റെ പുതിയ​ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.