ഭരണാധികാരികളെന്ന മനസ്സ്​ തിരുത്തണം -മന്ത്രി എം.വി. ഗോവിന്ദന്‍

തൊടുപുഴ: ഭരണാധികാരികളെന്ന മനസ്സാണ് പല തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ഉള്ളതെന്നും ഇത് തിരുത്തണമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍. നവകേരള തദ്ദേശകം ജില്ലതല യോഗം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ​അദ്ദേഹം. അപേക്ഷയുമായി ഓഫിസിലെത്തുന്നവര്‍ ആശ്രിതരാണെന്ന ധാരണ ഭരണസ്ഥാനങ്ങളിലുള്ളവര്‍ തിരുത്തണം. സേവനം നല്‍കുകയെന്നത് ഭരണനിര്‍വഹണത്തിലുള്ളവരുടെ കടമയാണ്. ഇത്​ ലഭിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. നികുതിപ്പണം കൊണ്ട് ശമ്പളം പറ്റുന്നവര്‍ ജനങ്ങളുടെ യജമാനന്മാരല്ല സേവകരാണ്. ഇത് എപ്പോഴും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മനസ്സില്‍ ഉണ്ടാകണം. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ളതാകണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പിലെ വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തലും ഫലപ്രദമായി നടപ്പാക്കലും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് അധ്യക്ഷതവഹിച്ചു. കലക്ടർ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അസോ. ജില്ല പ്രസിഡന്‍റ്​ പി.എം. നൗഷാദ്, ഗ്രാമപഞ്ചായത്ത് അസോ. ജില്ല പ്രസിഡന്‍റ്​ എം. ലതീഷ്, ഗ്രാമപഞ്ചായത്ത് അസോ. സംസ്ഥാന പ്രസിഡന്‍റ്​ കെ.എം. ഉഷ, തദ്ദേശ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ എം.പി. അജിത് കുമാര്‍, ഗ്രാമവികസന വകുപ്പ് ജോയന്‍റ്​ ഡെവലപ്മെന്‍റ്​ കമീഷണര്‍ ജി. കൃഷ്ണകുമാര്‍, അര്‍ബന്‍ അഫയേഴ്സ് റീജനല്‍ ജോയന്‍റ്​ ഡയറക്ടര്‍ അരുണ്‍ രാഘവ് എന്നിവര്‍ സംസാരിച്ചു. തദ്ദേശ വകുപ്പ് ജില്ല ജോയന്‍റ്​ ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് നന്ദി പറഞ്ഞു. 'തെളിനീരൊഴുകും നവകേരളം' പ്രചാരണ പദ്ധതിക്ക് തുടക്കം തൊടുപുഴ: ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതി കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍ ഹാളില്‍ മ​ന്ത്രി എം.വി. ഗോവിന്ദന്‍ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്പിന് കൈമാറി നവകേരളം പദ്ധതി മാര്‍ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു. TDL manthri നവകേരളം കര്‍മപദ്ധതി പുസ്തകപ്രകാശനം മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.