ലോക വനദിനം ആചരിച്ചു

കുമളി: ലോക വനദിനാഘോഷങ്ങളുടെ ഭാഗമായി പെരിയാർ കടുവസങ്കേതത്തിൽ ഒരാഴ്ച നീളുന്ന പരിപാടികളുടെ സമാപനം തേക്കടി ബാംബൂ ഗ്രോവിൽ പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എ.പി. സുനിൽ ബാബു അധ്യക്ഷതവഹിച്ച യോഗത്തിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ മുഖ്യപ്രഭാഷണം നടത്തി. കുമളി ഗ്രാമപഞ്ചായത്ത് മെംബർ ജിജോ രാധാകൃഷ്ണൻ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. സതീഷ് കുമാർ, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ അജികുമാർ, പെരിയാർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.എ ജലീൽ, തേക്കടി റേഞ്ച് ഫോറസ്റ്റ്​ ഓഫിസർ അഖിൽ ബാബു എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്​ ക്വിസ് മത്സരവും ഗ്രീൻ കുമിളി ക്ലീൻ കുമിളി തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. Cap: ലോക വനദിനാഘോഷത്തിന്‍റെ ഭാഗമായി പെരിയാർ കടുവ സങ്കേതത്തിൽ നടന്ന സൈക്കിൾ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.