ഇളംദേശം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നാളെ

തൊടുപുഴ: ഇളംദേശം ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം 2021-22 ബുധനാഴ്ച രാവിലെ 9.30ന് കുട്ടപ്പന്‍ കവലയിലെ അഞ്ചിരി ക്ഷീരസംഘത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിന്‍റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ.ജോണ്‍ അധ്യക്ഷതവഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ക്ഷീരമേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് നിര്‍വഹിക്കും. മില്‍മ എറണാകുളം മേഖല യൂനിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് മികച്ച കര്‍ഷകരെ ആദരിക്കും. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ജെറി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരസംഗമത്തിന്‍റെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, ക്ഷീര വികസന സെമിനാര്‍, ഡയറി എക്‌സിബിഷന്‍, ബ്ലോക്കിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടത്തും. ക്ഷീര കര്‍ഷകര്‍ക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 60 ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കും ചടങ്ങില്‍വെച്ച് തുടക്കംകുറിക്കും. വാർത്തസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ.ജോണ്‍, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ജെറി, ഡയറി ഓഫിസര്‍ സുധീഷ് എം.പി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡാനിമോള്‍ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി കാവാലം, സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ പി.ജി. എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.