മൂന്നാര്‍: സി.എ. കുര്യന്‍ ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന യഥാർഥ നേതാവാണെന്നും എല്ലാവരും അംഗീകരിക്കുന്ന വ്യക്തിപ്രഭാവത്തിന് ഉടമയായിരുന്നെന്നും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി. കുര്യന്‍റെ ഒന്നാം ചരമ വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി. പളനിവേല്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍, ദേവികുളം എംപ്ലോയീസ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.വൈ. ഔസേഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.