വർണങ്ങൾ ചാലിച്ച ജീവിതം; ഹൃദയം തൊടുന്ന ചിത്രങ്ങൾ

പെൺ ഡ്രൈവ്​ –കോളം തൊടുപുഴ: ചിത്രകലയുടെ ബാലപാഠങ്ങൾ പോലും അഭ്യസിച്ചിട്ടില്ലെങ്കിലും രതി ശിവൻ എന്ന വീട്ടമ്മ ഇതുവരെ വരച്ചത്​ ആയിരത്തോളം ചിത്രങ്ങൾ​. ഛായാചിത്രങ്ങൾ, ചുമർചിത്രങ്ങൾ, വീടുകളിൽ അലങ്കാര ചിത്രങ്ങൾ തുടങ്ങി ചിത്രങ്ങൾ വരച്ചുനൽകാൻ തുങ്ങിയിട്ട്​ 30 വർഷം പിന്നിട്ടു​. ഏറെ ഇഷ്ടപ്പെട്ട ഒരു ​ജോലി ചെയ്യുന്നതും അതിൽനിന്ന്​ ജീവിതവരുമാനം ലഭിക്കുന്നുവെന്നതും ​ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന്​ ഇവർ പറയുന്നു. ജില്ലക്കകത്തും പുറത്തുമായി അമ്പതോളം അംഗൻവാടികളുടെ ചുമരുകളിലായി വാത്തിക്കുടി കിഴക്കേവീട്ടിൽ രതി ശിവൻ എന്ന വീട്ടമ്മ ഇതിനോടകം മനോഹര ചിത്രങ്ങളുടെ ഒരുലോകം തന്നെ ഒരുക്കിക്കഴിഞ്ഞു. വാത്തിക്കുടിയിലെ ഒരു കൊച്ചു കടമുറിയിലിരുന്നാണ്​ ചിത്രങ്ങൾ വരക്കുന്നത്​. ചെറുപ്പം മുതൽ പടം വരക്കുന്നത്​ ഇഷ്ടമായിരുന്നു. താൽപര്യം ഉണ്ടെന്നല്ലാതെ ഒരിടത്തുംപോയി പഠിക്കാനുള്ള സാഹചര്യം അന്നൊന്നും ഉണ്ടായിരുന്നില്ല. കഴിവ്​ മനസ്സിലാക്കിയത്​ മുതിർന്ന ശേഷമാണ്​. പിന്നീട്​ ഇതൊരു തൊഴിലായി സ്വീകരിച്ചാലോ എന്ന്​​ ആലോചിച്ചു​. ശ്രമിച്ചാൽ മാ​ത്രമേ എന്തും നേടാൻ കഴിയൂ എന്ന ആത്മവിശ്വാസംകൊണ്ട്​​ പെയിന്‍റും ബ്രഷും കൈയിലെടുത്തു. പിന്തിരിഞ്ഞ്​ നോക്കുമ്പോൾ ആ തീരുമാനം ശരിയായിരുന്നുവെന്ന്​ വിശ്വസിക്കുന്നതായി രതിശിവൻ പറയുന്നു. എട്ടുവർഷം മുമ്പ്​ ഭർത്താവ്​ മരിച്ചു. രണ്ട്​ ആൺമക്കളാണ്​. അവർക്കും കുടുംബമായി. പുതിയ കാലത്തും ചിത്രം വരച്ചു നൽകണമെന്ന ആവശ്യവുമായി വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വിദേശത്തുനിന്ന്​ പോലും ചിത്രങ്ങൾക്ക്​ ആവശ്യക്കാർ ഉണ്ടെന്ന്​ ഇവർ പറഞ്ഞു​​​. ചിത്രരചനക്ക്​ പുറമെ ശിൽപ നിർമാണത്തിലും വിദഗ്​ധയാണ്​. പുതിയ വീടുകളുടെ ചുമരുകളിലും മനോഹര ചിത്രങ്ങൾ നിരവധിതവണ വരച്ചിട്ടു​ണ്ട്​. വർഷങ്ങൾക്ക്​ മുമ്പ്​ വണ്ണപ്പുറത്ത്​ ഒരു സ്​​റ്റുഡിയോയിൽ ജോലിചെയ്​തിരുന്നു. അങ്ങനെ ഫോട്ടോഗ്രഫിയെക്കുറിച്ചൊക്കെ പഠിച്ചു. ഇപ്പോൾ ഏത്​ കാമറകളും കൈകാര്യം ചെയ്യാൻ അറിയാം. സ്മാർട്ട്​ അംഗൻവാടികൾ വന്നതോടെയാണ്​ ജില്ലക്കകത്തും പുറത്തുമായി ചുമരുകളിൽ ചിത്രം വരക്കാനും അവസരം ലഭിച്ചുതുടങ്ങി​. സ്​​ത്രീകളിൽ പലർക്കും പല കഴിവുകളുണ്ടെങ്കിലും പലരും വീട്ടിൽതന്നെ കഴിഞ്ഞുകൂടുകയാണ്​​. പ്രത്യേകിച്ച്​ നാട്ടിൻപുറത്തുള്ളവർ. അറിയാവുന്ന ജോലി ചെയ്യാൻ ഇവർ മുന്നോട്ടുവരണമെന്നാണ്​​ രതിക്ക്​ പറയാനുള്ളത്​. ഇങ്ങനെ ജോലി​ ചെയ്യുന്നത്​​ ആത്മവിശ്വാസവും കുടുംബത്തിന്​ ആശ്വാസമാകുന്ന ചെറിയൊരു വരുമാനം നേടാനുള്ള വഴിയാണെന്നും ഇവർ പറയുന്നു. ​TDL RATHI രതി ശിവൻ ചുമർചിത്ര രചനക്കിടെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.