ഹോട്ടല്‍ തൊഴിലാളികളെ പിരിച്ചുവിട്ടു; പരാതി നല്‍കി

മൂന്നാർ: ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന ഹോട്ടലില്‍നിന്ന്​ അകാരണമായി പിരിച്ചുവിട്ടെന്നാരോപിച്ച് ഹോട്ടലിലെ തൊഴിലാളികള്‍ മൂന്നാര്‍ ലേബര്‍ ഓഫിസില്‍ പരാതി നല്‍കി. പഴയ മൂന്നാര്‍ മൂലക്കട ഭാഗത്ത് ലക്ഷ്മി റോഡിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന 14 തൊഴിലാളികളാണ് ലേബര്‍ ഓഫിസില്‍ പരാതി നല്‍കിയത്. കാലങ്ങളായി തങ്ങള്‍ ഇവിടെ ജോലി ചെയ്തുവന്നിരുന്നതായും ഒരുവിധത്തിലുള്ള ആനുകൂല്യങ്ങളും നല്‍കാതെ അന്യായമായി പിരിച്ചുവിടുകയായിരുന്നെന്നും തൊഴിലാളികള്‍ പരാതിയിൽ പറയുന്നു. മൂന്നാറില്‍ താമസിക്കുന്ന തൊഴിലാളികളെ പുറത്താക്കി പുറത്തുനിന്നുള്ള തൊഴിലാളികളെ ഇവിടെയെത്തിച്ച് ജോലി ചെയ്യിക്കാനാണ് നീക്കമെന്നും ഇവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.