പി.ഡി.പി ജില്ല കൺവെൻഷൻ

തൊടുപുഴ: ഭരണഘടനയെ അവലംബിക്കാത്ത കോടതിവിധികൾ രാജ്യതാൽപര്യത്തിന് എതിരാണെന്നും ഹിജാബ് ഭരണഘടന അവകാശമാണെന്നും പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ് പറഞ്ഞു. തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ല പ്രസിഡന്‍റ്​ കെ.എ. കബീർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം നജീബ് കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മൗലവി കൗസരി, അഫ്സൽ ആലക്കോട്, കെ.എം. ഷെബിൻ, റഷീദ് കുമ്പംകല്ല്, നൂറുദ്ദീൻ ശല്യാംപാറ, ജലീൽ ഉടുമ്പന്നൂർ, ബഷീർ മൗലവി, നാസർ ചിറകുന്നേൽ, നസീർ മക്കാർ ആനച്ചാൽ, പരീദ് മലയിൽ, മുഹമ്മദ് അഷ്​റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.