അപകടക്കെണിയായി ബസ്​സ്റ്റാൻഡ്​​ സഹകരണ ആശുപത്രി റോഡ്

കട്ടപ്പന: പുതിയ ബസ്​സ്റ്റാൻഡ്​​-സഹകരണ ആശുപത്രി പോക്കറ്റ്‌ റോഡിൽ അപകടം നിത്യസംഭവമാകുന്നു. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായി സമീപത്തെ കടയുടെ പിന്നിലേക്ക്​ കാർ ഇടിച്ചുകയറിയതാണ് ഒടുവിലത്തെ സംഭവം. ബുധനാഴ്ച ഉച്ചക്കാണ് ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ പിന്നിലേക്ക്​ മറിഞ്ഞത്. ആർക്കും പരിക്കില്ലെങ്കിലും കാർ ഭാഗികമായി തകർന്നു. ഈ സംഭവത്തിന് മണിക്കൂറുകൾ മുമ്പ്​ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിൽ തെന്നിവീണ് വീട്ടമ്മയുടെ കാലിനു പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പും സമാന രീതിയിൽ വീണ് മറ്റൊരു സ്ത്രീക്ക്​ പരിക്കേറ്റിരുന്നു. പഴയ സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകൾക്ക് പുതിയ സ്റ്റാൻഡിലേക്ക്​ എളുപ്പത്തിൽ പോകുന്നതിനായിട്ടാണ് കോൺക്രീറ്റ് പാത നിർമിച്ചത്. ഇറക്കിമിറങ്ങി ബസ്​സ്റ്റാൻഡ് റോഡിലേക്ക്​ പോകുന്നതിന് വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും വാഹനങ്ങൾ ഇത് പാലിക്കാറില്ല. ഇത് അപകടത്തിനും ഗതാഗതസ്തംഭനത്തിനും കാരണമാകുന്നുണ്ട്. റോഡിന്​ ഇരുവശത്തുമുള്ള പൊട്ടിപ്പൊളിഞ്ഞ നടപ്പാതകൾ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യമുണ്ട്. ഫോട്ടോ പുതിയ ബസ്​സ്റ്റാൻഡ്​​-സഹകരണ ആശുപത്രി റോഡിൽ നിയന്ത്രണം നഷ്ടമായി കടയ്ക്ക് പിന്നിലേക്ക്​ മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.