പാര്‍വതി രാജേന്ദ്രന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന്

നെടുങ്കണ്ടം: പോരാട്ട കായിക വിനോദമായ സാബോയിലും (റഷ്യന്‍ ഗുസ്തി ) ജാപ്പനീസ് ആയോധന കലയായ ജീജുട്‌സുവിലും കേരളത്തെ പ്രതിനിധാനം ചെയ്യാൻ കല്ലാര്‍ സ്‌കൂളിലെ പാര്‍വതി രാജേന്ദ്രനും. കാലിക്കറ്റ്​ യൂനിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ച സംസ്ഥാന മത്സരത്തിലാണ് സ്വര്‍ണ മെഡലുകളോടെ പാര്‍വതി രാജേന്ദ്രന്‍ ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. ഏപ്രില്‍ രണ്ടാം വാരം ബംഗളൂരുവിലാണ് ചാമ്പ്യന്‍ഷിപ്. റഷ്യന്‍ ഗുസ്തിയുടെ സംസ്ഥാന ചാമ്പ്യന്‍ഷിപ് ആദ്യമായാണ് ഈ വര്‍ഷം നടന്നത്. ജീജുട്‌സുവി‍ൻെറ മൂന്നാമത്തേതും. കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്​ പാര്‍വതി. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് പാര്‍വതി മത്സരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് നമ്പര്‍ 265ല്‍ പി.എന്‍. രാജേന്ദ്ര‍ൻെറയും മിനിമോളുടെയും മകളാണ്. idg പാര്‍വതി രാജേന്ദ്രന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.