പാഴ്​വസ്തു ശേഖരണം: ​ ലക്ഷ്യം കൈവരിച്ച്​ ഹരിതകർമസേന

അടിമാലി: കൊന്നത്തടി പഞ്ചായത്തിൽ ഹരിതകേരള മിഷ‍‍ൻെറ ഭാഗമായി അജൈവ പാഴ് വസ്തു ശേഖരണം പൂർണതയിലേക്ക്​. പണിക്കൻകുടി സർക്കാർ സ്കൂളിൽ നടന്ന പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഇത്​സംബന്ധിച്ച പ്രഖ്യാപനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ രമ്യ റെനീഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ പരിധിയിൽ 19 വാർഡുകളിലായി 6757 വീടുകളും 398 കടകളും 32 സ്ഥാപനങ്ങളുമാണുള്ളത്. 2018 സെപ്റ്റംബറിലാണ് ഹരിതകർമ സേന പഞ്ചായത്ത്‌ പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചത്. സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷൻ സേനാംഗങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകിവരുന്നു. പ്രതിമാസം 3500 മുതൽ 18,000 രൂപ വരെ വരുമാനം ലഭിക്കുന്ന ഹരിതസേനാംഗങ്ങളുണ്ട്​. പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പദവിയിൽ എത്തിക്കുകയാണ്​ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.