അടിമാലി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്‍റണിയാണ് (49) പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇറച്ചി ഉണങ്ങിയ പനമ്പ്, ഫ്രിഡ്ജ്, മുറിക്കാനുപയോഗിച്ച കത്തി, കറിവെക്കാന്‍ ഉപയോഗിച്ച പത്രങ്ങള്‍ എന്നിവ ജിമ്മിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മച്ചിപ്ലാവ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുധാമോള്‍ ഡാനിയേല്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അന്‍വര്‍, ഷെജില്‍, ജോബി, വാച്ചര്‍ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കിയത്. മുമ്പ് ഇതേ കേസില്‍ അറസ്റ്റിലായ കണ്ണനില്‍നിന്ന് 28 കിലോ ഇറച്ചി താന്‍ വാങ്ങിയിരുന്നെന്നും 3000 രൂപ അപ്പോള്‍ തന്നെ നല്‍കിയെന്നും ബാക്കി 5000 രൂപ ഡിജിറ്റൽ പേമെന്‍റ് നടത്തിയെന്നും ജിമ്മി സമ്മതിച്ചതായി വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് അറിയിച്ചു. അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന് കാട്ടുപോത്തിൻെറ തലയും തോലുമടക്കം അവശിഷ്ടങ്ങൾ കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം. idl adi 3 arest ചിത്രം - കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ അറസ്റ്റിലായ ജിമ്മി ആന്‍റണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.