പീരുമേട്: പമ്പാനദിയിൽ എത്തുന്ന അഴുതയാറിൻെറ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. പീരുമേട് പഞ്ചായത്തിൻെറ നേതൃത്വത്തിൽ ആരംഭിച്ച ശുചീകരണം കലക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. നദികളും പുഴകളും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിയാലേ പ്രകൃതിസംരക്ഷണം വിജയിക്കൂവെന്ന് കലക്ടർ പറഞ്ഞു. നദിയിൽ കുമിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഴുതയാർ പമ്പാനദിയിൽ എത്തുന്നതിനാൽ നദി ശുചീകരിക്കുമ്പോൾ പമ്പയിലും കുട്ടനാട്ടിലും മാലിന്യങ്ങൾ എത്തുന്നത് തടയാൻ സാധിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. നൗഷാദ്, പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.