പെരുവന്താനത്ത്​ ജലജീവൻ പദ്ധതിക്ക്​ തുടക്കം

പെരുവന്താനം: പഞ്ചായത്തിൽ ജലജീവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെലിബേറിയ പദ്ധതിയിൽനിന്നെത്തുന്ന വെള്ളം മുറിഞ്ഞപുഴയിൽ സ്ഥാപിക്കുന്ന ടാങ്കിൽ സംഭരിക്കുകയും ഇവിടെ നിന്ന്​ പാഞ്ചാലിമേട്ടിലെ പമ്പ്ഹൗസിൽ എത്തിച്ച് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. ഇതി‍ൻെറ ഭാഗമായി ബോധവത്​കരണ ക്ലാസും ജലസഭയും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ ഡൊമിന സജി പദ്ധതി ഉദ്​ഘാടനം ചെയ്തു. ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.