റോഡിന്​ സംരക്ഷണഭിത്തിയില്ല; വണ്ണപ്പുറം-വെൺമണി റൂട്ടിൽ അപകടം പതിവാകുന്നു

വണ്ണപ്പുറം: വണ്ണപ്പുറം- വെൺമണി റൂട്ടിൽ വാഹനാപകടങ്ങൾ പെരുകുന്നു. കള്ളിപ്പാറ മുതൽ ആറോളം ഹെയർപിൻ വളവുകളകണ് ഈ റൂട്ടിലുള്ളത്. കുത്തിറക്കവും കൊടുംവളവുകളും പ്രദേശത്ത്​ അപകടം വർധിപ്പിക്കുകയാണ്​. കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതിനാൽ വലിയ അപകടമാണ്​ ഒഴിവായത്​. അമ്പതോളം യാത്രക്കാർ ഈ ബസിൽ ഉണ്ടായിരുന്നു. വണ്ണപ്പുറം-വെൺമണി റൂട്ടിൽ റോഡിന്​ സംരക്ഷണഭിത്തിയോ അപകട മുന്നറിയിപ്പ് കാണിക്കുന്ന ഒരുവിധ ബോർഡുകളോ നിലവിലില്ല. കമ്പകക്കാനം മുതൽ കള്ളിപ്പാറ വരെയുള്ള ഭാഗങ്ങളിൽ റോഡി‍ൻെറ ഇരുവശങ്ങളും കാണാൻ പറ്റാത്ത വിധത്തിൽ കാട്ടുപള്ളകൾ നിറഞ്ഞുകിടക്കുകയാണ്. ജീവൻ പണയംവെച്ചുകൊണ്ടുള്ള യാത്രയാണ് ഈ റൂട്ടിലൂടെയെന്നാണ്​ യാത്രക്കാർ പറയുന്നത്. രാത്രിയായാൽ വെളിച്ചമില്ലാത്തതും ദുരിതം വിതക്കുന്നുണ്ട്​ . അടിയന്തരമായി റോഡിന് വീതികൂട്ടുകയും സംരക്ഷണഭിത്തി നിർമിക്കണമെന്നുമാണ്​ നാട്ടുകാരുടെ ആവശ്യം. ​ TDL axident വണ്ണപ്പുറം-വെൺമണി റൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.