ഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ; കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നു

മൂലമറ്റം: പ്രൈവറ്റ് സ്റ്റാൻഡിനോട്​ ചേർന്ന പഞ്ചായത്തിന്‍റെ ഷോപ്പിങ് കോംപ്ലക്സ് അപകടാവസ്ഥയിൽ. കെട്ടിടത്തിന്‍റെ കാലപ്പഴക്കം മൂലം ഇടക്കി​ടെ കോൺക്രീറ്റ് പാളികൾ റോഡിലേക്ക്​ അടർന്നുവീഴുകയാണ്​. 1984ൽ നിർമിച്ച കെട്ടിടം ഏതുസമയത്തും തകർന്നുവീഴാറായ സ്ഥിതിയിലാണ്. നാളുകൾക്ക് മുമ്പേ കെട്ടിടം പെയിന്‍റ്​ ചെയ്തിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. പല ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. വ്യാപാര സ്ഥാപനങ്ങൾ, ജില്ല മണ്ണു സംരക്ഷണ ഓഫിസ്, ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നൂറുകണക്കിന്​ യാത്രക്കാരാണ് ബസ് സ്റ്റാൻഡിൽ എത്തുന്നത്. മൂന്നാം നിലയിലുള്ള ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ വിദ്യാർഥികളും ജീവനക്കാരും പട്ടികവർഗ മെഡിക്കൽ യൂനിറ്റ് ജീവനക്കാരും ഏറെ ഭീതിയിലാണിപ്പോൾ. കെട്ടിടത്തിൽനിന്ന്​ കോൺക്രീറ്റ് പാളികൾ ഏറെ അടർന്നുവീഴുന്നത് മൂന്നാംനിലയിലാണ്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്ത് എല്ലാവർഷവും തുക ചെലവഴിക്കാറുണ്ട്​. എന്നാൽ, ഈ തുക ഫലപ്രദമായി ചെലവഴിക്കാത്തതാണ് തകർച്ചക്ക്​ കാരണമെന്നും ആക്ഷേപമുണ്ട്​. tdl mltm6 പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്‍റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.