നെടുങ്കണ്ടം: അതിര്‍ത്തി മേഖലകളില്‍ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ഇന്ധനവും മോഷ്ടിച്ച രണ്ടുപേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കടി സ്വദേശികളായ പുളിമൂട്ടില്‍ മുഹമ്മദ് ഇസ്മയില്‍ (22), കാവിളയില്‍ ശരത് (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി ആറിന് പുലര്‍ച്ച കമ്പംമെട്ട് കുഴിത്തൊളുവില്‍നിന്ന് മുട്ടുമണ്ണേല്‍ എം.എസ്. കിരണിൻെറ ബൈക്കിൻെറ പാർട്സുകൾ, സമീപവാസി കരിമ്പോലില്‍ കെ.എസ്. വിഷ്ണുവിൻെറ കാറിലെ സ്പീക്കര്‍ സെറ്റ്, ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലെ പെട്രോൾ എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കമ്പംമെട്ടില്‍നിന്ന് കാണാതായ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ അടക്കം മുരിക്കടിയിലെ ഇവരുടെ വീട്ടില്‍നിന്ന് കണ്ടെത്തി. രാവിലെ കുമളിയില്‍നിന്ന് കാറുമായി ബൈസണ്‍വാലിയിലേക്ക് പോകുകയും വഴിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന വാഹനങ്ങള്‍ നോക്കിവെച്ച ശേഷം രാത്രി തിരിച്ചുവരുമ്പോൾ മോഷണം നടത്തുകയുമായിരുന്നു പതിവ്. മറ്റൊരു കേസില്‍ കുമളി പൊലീസ് പിടികൂടിയ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. idl ndk മുഹമ്മദ് ഇസ്മയില്‍ (22), ശരത് (22)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.