ചെറുതോണി: തെരുവുനായ്ക്കൾ ആക്രമിച്ച മ്ലാവിൻ കുഞ്ഞിന് വനപാലകർ രക്ഷകരായി. വനത്തിൽനിന്ന് ആർച്ച് ഡാമിന് താഴെ അരുവിയിൽ വെള്ളം കുടിക്കാനെത്തിയ മ്ലാവിൻ കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാരിൽ ചിലർ വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതോടെ വനപാലകർ പാഞ്ഞെത്തി മ്ലാവിൻ കുട്ടിയെ തെരുവുനായ്ക്കളിൽനിന്ന് രക്ഷപ്പെടുത്തി റെസ്ക്യൂ ഹോമിലെത്തിച്ചു. തുടർന്ന് വാഴത്തോപ്പ് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറെത്തി പരിശോധന നടത്തി സുരക്ഷിത ഇടം ഒരുക്കി. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ മ്ലാവിൻ കുട്ടിയെ വനത്തിൽ തുറന്നുവിടുമെന്ന് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജോജി എം.ജേക്കബ് പറഞ്ഞു. ഫോട്ടോ തെരുവുനായ് ആക്രമണത്തിൽനിന്ന് വനപാലകർ രക്ഷിച്ച മ്ലാവിൻകുഞ്ഞ് റെസ്ക്യൂ ഹോമിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.