സഞ്ചാരികൾക്കായി തേക്കടിയിൽ ഭംഗിയുള്ള കാത്തിരിപ്പ്​ കേന്ദ്രം

കുമളി: തേക്കടിയിലെത്തുന്ന വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് ആകർഷകമായ കാത്തിരിപ്പ്​ കേന്ദ്രം ഒരുക്കി വനം വകുപ്പ്. കോവിഡിനെ തുടർന്ന് നിർമാണം നിർത്തിവെച്ച കാത്തിരിപ്പ്​ കേന്ദ്രമാണ് കൂടുതൽ ആകർഷകമായി പൂർത്തീകരിച്ചത്. വനമേഖലക്കുള്ളിലെ പാർക്കിങ്​ പുറത്ത്, ആനവാച്ചാലിലേക്ക് മാറ്റിയതോടെ സഞ്ചാരികളെ ഇവിടെ നിന്ന്​ വനം വകുപ്പ് വാഹനത്തിലാണ് തേക്കടി ബോട്ട്ലാൻഡിങ്ങിലെത്തിക്കുന്നത്. ബോട്ട് സവാരി കഴിഞ്ഞ് മടങ്ങിപ്പോകുന്ന സഞ്ചാരികൾക്ക് ബസുകൾ വരുന്നതുവരെ വിശ്രമിക്കുന്നതിനായാണ് കാത്തിരിപ്പ്​ കേന്ദ്രം നിർമിച്ചത്. നാട്ടിൽ സാധാരണയായി കാണാറുള്ള ബസ് കാത്തിരിപ്പ്​ കേന്ദ്രത്തിൽനിന്ന്​ വ്യത്യസ്തമായാണ് വനത്തിനുള്ളിലെ ബസ്​ കാത്തിരിപ്പ്​ കേന്ദ്രം. തേക്കടി വനമേഖലയിൽ വനം വകുപ്പ് നടപ്പാക്കുന്ന വിവിധ ഇക്കോ ടൂറിസം പരിപാടികളുടെ ചിത്രങ്ങൾ, വിവരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡുകൾ കാത്തിരിപ്പ്​ കേന്ദ്രത്തിൽ സ്ഥാപിച്ചു. ബോട്ട് സവാരിക്ക് മാത്രമായി തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് ഇക്കോ ടൂറിസം പരിപാടികൾ സംബന്ധിച്ച അറിവ് തേക്കടിയിലേക്ക് വീണ്ടും വരാനും വനംവകുപ്പിന്‍റെ പരിപാടികളിൽ പങ്കെടുക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. Cap: തേക്കടി ബോട്ട് ലാൻഡിങ്ങിലെ ബസ്​ കാത്തിരിപ്പ് കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.