പെരുവന്താനം: സംസ്ഥാനത്തെ സഹകരണ മേഖല രാജ്യത്തിനുതന്നെ പ്രചോദനമാണെന്ന് വാഴൂർ സോമൻ എം.എൽ.എ. പെരുവന്താനം അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി (പൈകോസ്) സഹകാരികൾക്ക് നൽകുന്ന ലാഭവിഹിതത്തിന്‍റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപസമാഹരണ യഞ്ജവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അലക്സ് കോഴിമല അധ്യക്ഷത വഹിച്ചു. മുൻ എം.പി ജോയ്സ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. മികച്ച സഹകാരി മാത്യു ജോൺ, മികച്ച കർഷകൻ കെ.സി. ഇമ്മാനുവേൽ, മികച്ച വനിത കർഷക സിൽവി ജിൻസ് എന്നിവരെ ആദരിച്ചു. ഷാജഹാൻ മഠത്തിൽ, എം.കെ. സുരേഷ് കുമാർ, പി.ജെ. ലൂക്കോസ്, എൻ.വി. മൈക്കിൾ, വിജു പി. ചാക്കോ, സിന്ധു ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.