തൊടുപുഴ: വെള്ളാപ്പള്ളി നടേശൻ പത്മവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് ശ്രീനാരായണ സഹോദര ധർമവേദി വർക്കിങ് ചെയർമാനും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റുമായ സി.കെ. വിദ്യാസാഗർ. പത്മവ്യൂഹം ഭേദിച്ച് പുറത്തുവരാൻ അദ്ദേഹത്തിന് ആവില്ലെന്നും വിദ്യാസാഗർ പറഞ്ഞു. ശ്രീനാരായണ സഹോദര ധർമവേദി തൊടുപുഴ യൂനിയൻ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടിയ ശാപം ഏറ്റുവാങ്ങിയ അശ്വത്ഥാമാവിന്റെ അവസ്ഥയിലാണ് വെള്ളാപ്പള്ളി. മന്വന്തരങ്ങൾ കഴിഞ്ഞാലും ശാപമോചനം ഉണ്ടാവില്ല. കുരുക്ഷേത്ര യുദ്ധസമയത്ത് തീർഥാടനത്തിന് പോയ ബലരാമനെപോലെ ആകരുത് ശ്രീനാരായണീയരെന്നും വിദ്യാസാഗർ ഓർമിപ്പിച്ചു. എസ്.എൻ.സി.പി യോഗത്തിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലഭിച്ചിരിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ യോഗാംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. യൂനിയൻ പ്രസിഡന്റ് പി.എസ്. അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ സത്യൻ പന്തത്തല മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ സെക്രട്ടറി കെ.എം. ഗംഗാധരൻ, ആർ. ശിവൻ, എം.പി. മന്മഥൻ, പി.കെ. രവി, എം.കെ. കേശവൻ, എൻ.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മങ്കൊമ്പുകാവിൽ കൊടിയേറ്റ് 15ന് കുടയത്തൂർ: മങ്കൊമ്പുകാവിലെ ഉത്സവം 15ന് കൊടിയേറി 17ന് സമാപിക്കും. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അരുൺകുമാർ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.15ന് 4.30ന് പള്ളിയുണർത്തൽ, രാവിലെ ഏഴിന് കൊടിയേറ്റ്, സർപ്പപൂജ, വൈകീട്ട് വിശേഷാൽ ദീപാരാധന. 16ന് രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണം നടക്കും (പണ്ടാര അടുപ്പിൽ മാത്രം) 10 മുതൽ കാഴ്ചശ്രീബലി, 11ന് മകം തൊഴൽ ദർശനം, 12 മുതൽ മഹാപ്രസാദ ഊട്ട്, വൈകീട്ട് ആറിന് കാഴ്ചശ്രീബലി. രാത്രി എട്ടുമുതൽ മുടിയേറ്റ്, രാത്രി 12 മുതൽ ഗരുഡൻ തൂക്കം, 17ന് വൈകീട്ട് ആറിന് 10,000 ദീപം തെളിച്ചുകൊണ്ടുള്ള ദേശവിളക്ക് നടക്കും. 'സൈഗൈ' പൂർവവിദ്യാർഥി സംഗമം തൊടുപുഴ: ബി.എഡ് സെന്റർ 2000-01 വർഷത്തെ അധ്യാപക വിദ്യാർഥികളുടെ കൂട്ടായ്മ (സൈഗൈ) തൊടുപുഴ ബി.എഡ് സെന്ററിൽ ഒത്തുചേരുന്നു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അലോഷ്യസ് ജോർജ് അധ്യക്ഷത വഹിച്ച യോഗം എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പ്രഫസർ ഡോക്ടർ ടി.വി. തുളസീധരൻ ഉദ്ഘാടനം ചെയ്തു. യു.സി.ടി.ഇ പ്രിൻസിപ്പൽ ഡോക്ടർ ടി.എ. സ്റ്റീഫൻ, മുൻ അധ്യാപകരായ പി.ആർ. സുകുമാരൻ, ഡോക്ടർ ഷാജി മോൻ, കെ.കെ. സുജ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫുക്കാർ അലി സ്വാഗതവും റഫീഖ് പള്ളത്തുപറമ്പിൽ നന്ദിയും പറഞ്ഞു. TDL REUNION തൊടുപുഴ ബി.എഡ് സെന്റർ 2000-01 വർഷത്തെ അധ്യാപക വിദ്യാർഥി സംഗമത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.