വളം വിതരണം: ഭരണസമിതിയില്‍ ഭിന്നത രൂക്ഷം

നെടുങ്കണ്ടം: പഞ്ചായത്തിലെ വളം വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് ഭരണകക്ഷിയിലെ തന്നെ ഒരുവിഭാഗം അംഗങ്ങള്‍ കമ്മിറ്റിയില്‍ വിയോജനക്കുറിപ്പ് നല്‍കി. തുടര്‍ന്ന് ഭരണസമിതിയില്‍ ഭിന്നത രൂക്ഷമായി. ഇടതുമുന്നണി ഭരിക്കുന്ന നെടുങ്കണ്ടം പഞ്ചായത്തിലെ സി.പി.എം, സി.പി.ഐ അംഗങ്ങളാണ് വെള്ളിയാഴ്ച നടന്ന കമ്മിറ്റിയില്‍ പ്രതിഷേധവും വിയോജനക്കുറിപ്പും നല്‍കിയത്. 27ലക്ഷം രൂപയുടെ വളത്തിന് 40ലക്ഷം രൂപ ടെൻഡര്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഭരണകക്ഷിയിലെ അംഗങ്ങള്‍ തന്നെ വിയോജനക്കുറിപ്പ് നല്‍കിയത്. ഇതില്‍ 10 ലക്ഷമാണ് ഗുണഭോകതൃ വിഹിതം. മാത്രവുമല്ല ഗുണഭോക്തൃ വിഹിതം ഓരോ കുടുംബത്തില്‍നിന്ന്​ 500 രൂപ വീതം വാങ്ങിയപ്പോള്‍ പ്രസിഡന്‍റിന്‍റെ വാര്‍ഡില്‍ മാത്രം 600 രൂപ വീതം വാങ്ങിയതിലും പ്രതിഷേധം ശക്തമാണ്. ഗുണഭോകതൃ വിഹിതം വാങ്ങിയിട്ട് ആറ്​ മാസത്തോളമായി. എന്നാല്‍, വളം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല നല്‍കുന്ന വളത്തിന്‍റെ അളവിനെപ്പറ്റി ഗുണഭോക്താക്കള്‍ക്കോ അംഗങ്ങള്‍ക്കോ അറിവില്ല. മിച്ചംവരുന്ന 13 ലക്ഷം രൂപ സ്പില്‍ഓവറില്‍ ഉള്‍പ്പെടുത്താന്‍ സി.പി.ഐ അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിന് പ്രസിഡന്‍റ്​ തയാറായിട്ടില്ലെന്നാണ് ആരോപണം. കുഴല്‍ക്കിണര്‍ നിര്‍മാണത്തിലും ക്രമക്കേടുകള്‍ ഏറെയുള്ളതായാണ് ആരോപണം. പല പദ്ധതികളും എല്ലാ അംഗങ്ങളെയും അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.