അറ്റകുറ്റപ്പണിയുടെ പേരിൽ വൈദ്യുതി മുടക്കം പതിവ്

അടിമാലി: എച്ച്.ടി ലൈൻ അറ്റകുറ്റപ്പണികളുടെ മറവിൽ രണ്ടു​ മാസത്തിനിടെ വൈദ്യുതി മുടക്കിയത് 16 ദിവസം. അടിമാലി ഇലക്​ട്രിക്കൽ മേജർ സെക്ഷന് കീഴിൽ വാളറ ഫീഡറിലാണ് വൈദ്യുതി മുടക്കം ജനങ്ങൾക്ക് ഇരുട്ടടി ആയത്. വ്യാഴാഴ്ചയും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അടിമാലി സബ് സ്റ്റേഷൻ മെയി​ന്‍റനൻസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ മൂന്ന്​ ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയിരുന്നു. ഇതേതുടർന്ന്​ വ്യാപാര മേഖല പ്രതിസന്ധിയിലാണ്​. ബേക്കറി, ഹോട്ടൽ, ഐസ്ക്രീം പാർലർ, അക്ഷയ, ഫോട്ടോസ്റ്റാറ്റ്​ കടകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാനാകുന്നില്ല. ഇതിന് പുറമെ രാത്രിയിലും വൈദ്യുതി മുടങ്ങുന്നുണ്ട്​. അഞ്ചു​ മാസത്തിലേറെയായി ജനങ്ങൾ ഈ ദുരിതം അനുഭവിക്കുകയാണ്. ഇത് സംബന്ധിച്ച് വാളറ പൗരാവലി സർക്കാറിന് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.