തെക്കുംഭാഗത്ത് ഗോത്രവർഗ യുവതി വഴിയിൽ പ്രസവിച്ചു

മൂലമറ്റം: വഴിസൗകര്യമില്ലാത്ത പതിപ്പള്ളി തെക്കുംഭാഗത്ത് ബുധനാഴ്​ച പുലർച്ച ഗോത്രവർഗ യുവതി വഴിയിൽ പ്രസവിച്ചു. വരിക്കപ്ലാക്കൽ ആതിര സുധീഷാണ്​ (26) റോഡിൽ പ്രസവിച്ചത്. പുലർച്ച 4.30നാണ് സംഭവം. പ്രസവവേദനയെ തുടർന്ന് വാഹന സൗകര്യമില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ നടക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന കൂടിയത്​​. സമീപവാസികളും വീട്ടുകാരും ചേർന്ന് റോഡിൽ പ്രസവിച്ച അമ്മക്കും കുഞ്ഞിനും പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഓഫ്‌റോഡിലൂടെ ഓടുന്ന ജീപ്പിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കഴിഞ്ഞ ദിവസവും ഇതിനു സമീപം സമാന സംഭവമുണ്ടായി. പതിപ്പള്ളി തെക്കുംഭാഗത്ത് മൂത്തശ്ശേരിൽ അനിതയാണ്​ (30) അന്ന് ആശുപത്രിയിൽ എത്താനാകാതെ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയെയും കുഞ്ഞിനെയും വേർപെടുത്തിയത് രണ്ടുമണിക്കൂറിനുശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.