ബി.ജെ.പി പ്രതിഷേധ മാർച്ച്

മൂലമറ്റം: അറക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്ന്​, നാല്​, അഞ്ച്​ വാർഡുകളുടെ സംഗമസ്ഥാനമായ കുളമാവിന്‍റെ സമഗ്ര വികസനം ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഫോറസ്റ്റ്​ ഓഫിസിലേക്ക്​ മാർച്ച് നടത്തി. വനംവകുപ്പ് ചങ്ങല ഇട്ട് പൂട്ടിയ കുളമാവ് -കോട്ടമല റോഡ് തുറന്നുകൊടുക്കണമെന്നും വർഷങ്ങളായി നിലച്ച ബോട്ട് സർവിസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു​. അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ എം.കെ. രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല മാർച്ച് ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ പി.എ. വേലുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. tdl mltm 6 കുളമാവിൽ ബി.ജെ.പി മാർച്ച്​ ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.