നെടുങ്കണ്ടം: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പംനിന്ന നിലപാട് തെറ്റായിരുന്നെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രസ്താവന ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജില്ല നേതൃത്വവും ഡീന്‍ കുര്യാക്കോസ് എം.പിയും നിലപാട് വ്യക്തമാക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി ജില്ല പൂര്‍ണമായും അതീവ പരിസ്ഥിതിലോല മേഖലയിലാണ് ഉള്‍പ്പെട്ടിരുന്നത്. ഇവിടെ ജനവാസവും കൃഷിയും അസാധ്യമാകുമായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പരിസ്ഥിതിലോല മേഖലയുടെ വിസ്തീര്‍ണ്ണം കുറഞ്ഞെങ്കിലും ഹൈറേഞ്ചിലെ ഒട്ടുമിക്ക വില്ലേജുകളും ഇ.എസ്.എയില്‍ ഉള്‍പ്പട്ടു. ഇക്കാര്യത്തിലെ അതേ ഇരട്ടത്താപ്പ് നയമാണ് കുടിയേറ്റ കാലത്തും പട്ടയ വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ജോസ് പാലത്തിനാല്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.