ക്ഷീരോൽപാദക സംഗമം

മറയൂർ: ദേവികുളം ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ ബ്ലോക്കുതല ക്ഷീര സഹകരണ സംഗമം കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ എം.എൽ. ജോർജ്, മറയൂർ വെറ്ററിനറി ഡിസ്പെൻസറി ഡോ. കെ.ജി. ബിജു, കീഴാന്തൂർ മൃഗാശുപത്രി ഡോ. ക്ലാപ്പ് ആൻഡോ എന്നിവർ ക്ലാസെടുത്തു. പൊതുയോഗം എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനന്ദറാണി അംഗങ്ങൾ കാളിദാസ്, മീന, മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉഷ ഹെൻട്രി ജോസഫ്, മിൽമ യൂനിയൻ അംഗം പോൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു ചിത്രം - TDL KSHEERA SAMGAMAM ദേവികുളം ബ്ലോക്ക് പൊതുയോഗം എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; വയോധികന് ലൈഫ് പദ്ധതിയിൽ വീട് തൊടുപുഴ: പട്ടികജാതി വിഭാഗക്കാരനാണെന്ന സാക്ഷ്യപത്രം ഹാജരാക്കാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാതിരുന്നയാൾക്ക് മനുഷ്യാവകാശ കമീഷന്‍റെ ഇടപെടലിന്‍റെ ഫലമായി സമുദായ സർട്ടിഫിക്കേറ്റ് ലഭിച്ചു. സമുദായ സർട്ടിഫിക്കേറ്റ് ലഭിച്ച സാഹചര്യത്തിൽ സർക്കാർ വീട് അനുവദിക്കും. കൊക്കയാർ വെംബ്ലി സ്വദേശി കുഞ്ഞുകുട്ടി ശ്രീധരൻ സമർപ്പിച്ച പരാതിയിൽ എത്രയും വേഗം സമുദായ സർട്ടിഫിക്കേറ്റ് നൽകാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കൊക്കയാർ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. പരാതിക്കാരന്‍റ വീട് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. സ്കൂൾ സർട്ടിഫിക്കേറ്റ് വേണമെന്ന കാരണം പറഞ്ഞാണ് വില്ലേജ് ഓഫിസർ സർട്ടിഫിക്കേറ്റ് നൽകാതിരുന്നത്. പീരുമേട് തഹസിൽദാരാണ് കമീഷൻ നിർദേശാനുസരണം സർട്ടിഫിക്കറ്റ് അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.