അടച്ചുതീർത്ത വായ്പയിൽ കുടിശ്ശികയുണ്ടെന്നുകാണിച്ച് കർഷകന് നോട്ടീസ്

അടിമാലി: വർഷങ്ങള്‍ക്ക് മുമ്പ് അടച്ചുതീർത്ത ബാങ്ക് വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട്​ കര്‍ഷകന് സഹകരണ ബാങ്കി‍ൻെറ നോട്ടീസ്. വെള്ളത്തൂവല്‍ സഹകരണ ബാങ്കാണ് 2012ൽ മുഴുവനായി അടച്ച വായ്പയുടെ കുടിശ്ശിക തീര്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് കര്‍ഷകനായ റാത്തപ്പിള്ളില്‍ ഫ്രാന്‍സിസിന് നോട്ടീസ് അയച്ചിരിക്കുന്നത്. 2009ൽ ഫ്രാന്‍സിസ് വെള്ളത്തൂവല്‍ സഹകരണ ബാങ്കില്‍, സ്ഥലത്തി‍ൻെറ പട്ടയം ഈടുവച്ച് രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത്​ 2012ൽ പൂര്‍ണമായും അടച്ചുതീര്‍ത്ത് ഈട് നല്‍കിയിരുന്ന പട്ടയവും കൈപ്പറ്റി. എന്നാല്‍, വായ്പ അടച്ചുതീര്‍ത്ത് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തി‍ൻെറ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഫ്രാൻസിസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.