അടിമാലി: വിലക്കയറ്റത്തിൻെറ ചുവടുപിടിച്ച് ജില്ലയിലെ ഈടാക്കുന്നതായി പരാതി. നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതകത്തിൻെറയും വില വർധനയുടെയും പേരുപറഞ്ഞാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അന്യായമായ വിലവര്‍ധന. ഹോട്ടലുകാരും തട്ടുകടക്കാരും ഉപഭോക്താക്കളില്‍നിന്ന് തോന്നുംപടി വില ഈടാക്കിത്തുടങ്ങിയെങ്കിലും ഇത് നിയന്ത്രിക്കാന്‍ അധികൃതരാരുമില്ല. ഇപ്പോള്‍ ചായക്ക് 12 രൂപയാണ് പലയിടത്തും ഹോട്ടലുകാര്‍ ഈടാക്കുത്. ഊണിന് 60 രൂപയും കഞ്ഞിക്ക് 50 രൂപയുമാണ്. മുന്തിയ ഹോട്ടലുകളിലാണെങ്കില്‍ വില പിന്നെയും ഉയരും. മിക്ക ഹോട്ടലുകളിലും വിലവിവരപ്പട്ടിക അപ്രത്യക്ഷമായി കഴിഞ്ഞു. വെജിറ്റേറിയന്‍ ഊണിന് വന്‍ വിലവർധന വന്നു. 80 മുതല്‍ 100 രൂപവരെയാണ് ഈടാക്കുക. മൂന്ന് രൂപക്ക് താഴെ മൊത്തക്കച്ചവടക്കാര്‍ നല്‍കുന്ന ചപ്പാത്തിക്ക് 12 രൂപ ഈടാക്കുന്നുണ്ട്. വിനോദ സഞ്ചാരികള്‍ കൂടുതലെത്തുന്ന അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ പതിവുകാർക്ക് ഒരു വിലയും അല്ലാത്തവര്‍ക്ക് മറ്റൊരു വിലയുമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് കടയുടമകള്‍ പറയുന്നത്. കുതിച്ചുയര്‍ന്ന ചിക്കന്‍ വിലയും പാചകവാതക വിലയും മറ്റ് കാരണങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.