ആസാദി കാ അമൃത് മഹോത്സവം: ജില്ലതല ആഘോഷം ഒമ്പതിന് ചെറുതോണിയില്‍

തൊടുപുഴ: സ്വാതന്ത്ര്യത്തി‍ൻെറ 75ആം വാര്‍ഷികാഘോഷ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആൻഡ്​ പബ്ലിക് റിലേഷന്‍സ് വകുപ്പ്​ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന തനത് കലാ-സാംസ്‌കാരിക പ്രഭാഷണ പരിപാടി മാര്‍ച്ച് ഒമ്പതിന് രാവിലെ 11.30ന് ചെറുതോണി ജില്ല പൊലീസ്​ സൊസൈറ്റി ഹാളില്‍മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷതവഹിക്കുന്ന പരിപാടിയില്‍ ഭരണഘടനയും ദേശീയതയും വിഷയത്തില്‍ ഡോ. സുനില്‍ പി.ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ഛത്തിസ്ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ഒ.പി സാജുവി‍ൻെറ സഹധര്‍മിണി സുജ സാജുവിനെ ചടങ്ങില്‍ മന്ത്രി ആദരിക്കും. റിട്ട. സൂബേദാര്‍ കെ.കെ.എ ഉണ്ണികൃഷ്ണന്‍ ആചാരി യുദ്ധ അനുഭവങ്ങള്‍ പങ്കുവെക്കും. സ്വാതന്ത്ര്യത്തി‍ൻെറ 75 വര്‍ഷങ്ങള്‍ വിഷയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്, നെടുങ്കണ്ടം എം.ഇ.എസ് കോളജ് ചരിത്ര അധ്യാപകന്‍ കെ.ഷരീഫ് എന്നിവര്‍ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, വാഴൂര്‍ സോമന്‍, എ. രാജ, കലക്ടര്‍ ഷീബാ ജോര്‍ജ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹന്‍കുമാര്‍, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ് തുടങ്ങിയവരും കലാ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. പഠ്ന ലിഖ്ന അഭിയാന്‍: പരീക്ഷ 27ന് തൊടുപുഴ: കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സാക്ഷരത പഠിതാക്കളുടെ മികവുത്സവം 27ന്. ജില്ലയില്‍ 23,840 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്നത്. പഠിതാക്കളുടെ പ്രായോഗിക പരിജ്ഞാനം പരിശോധിക്കുകയാണ് മികവുത്സവത്തിലൂടെ നിര്‍വഹിക്കുന്നത്. മികവുത്സവം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കായി മേഖലാതലത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാംഘട്ടം പരിശീലനം തുടങ്ങി. കട്ടപ്പന പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ മേഖല പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.എം. അബ്ദുൽകരീം അധ്യക്ഷതവഹിച്ചു. കട്ടപ്പന, അഴുത ബ്ലോക്കുകളിലെ എല്ലാ പഞ്ചായത്തുകളിലെയും കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും ഇന്‍സ്ട്രക്ടര്‍മാരും സാക്ഷരത പ്രേരക്മാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു. അസി. കോഓഡിനേറ്റര്‍ ജെമിനി ജോസഫ്, സുരേഷ് കെ.ആര്‍, വിനു പി.ആന്‍റണി, ഗീതമ്മ കെ.എം., അശ്വതി സുരേഷ് എന്നിവര്‍ നേതൃത്വം നൽകി. TDL padna likhiyan പഠ്ന ലിഖ്ന അഭിയാന്‍ - സാക്ഷരത പഠിതാക്കളുടെ മികവുത്സവം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പന പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ മേഖല പരിശീലന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.