ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കേരളത്തിലെ അജൈവ മാലിന്യ ശേഖരണ സംസ്‌കരണ മേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യു.എന്‍ വനിത വിഭാഗം ദൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പഞ്ചായത്തില്‍നിന്ന് അനു സുനില്‍, മറയൂരില്‍നിന്ന് രേഖ സോണി, മാങ്കുളത്തുനിന്ന് പി.എസ്. ലയമോള്‍, സിമി ബേസില്‍, ആതിരപ്പിള്ളിയില്‍നിന്ന് ഗിരിജ രവി എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യു.എൻ.ഡി.പി ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍ കാര്‍ത്തികയും ഹരിതകര്‍മ സേനാംഗങ്ങളെ അനുഗമിക്കുന്നുണ്ട്. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാമിൻെറ ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷന്‍ വനംവകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന സുസ്ഥിര ഉപജീവനവും ജൈവ വൈവിധ്യ സംരക്ഷണവും എന്ന പദ്ധതിയുടെ ഭാഗമായാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ദേശീയസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് കര്‍മമേഖലകളില്‍ തടസ്സങ്ങളെ മറികടന്നു മികവു തെളിയിക്കുകയും ലിംഗനീതിക്കായ് പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിച്ച് യു.എന്‍. വനിത വിഭാഗമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കര്‍മരംഗത്ത് നേരിട്ട അനുഭവങ്ങളും വിജയഗാഥകളും പങ്കുവെക്കുന്നതിനൊപ്പം പാഴ്വസ്തു ശേഖരണ സംസ്‌കരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേനാംഗങ്ങള്‍ക്ക് അംഗീകാരവും ആത്മധൈര്യവും നേടാനായതായി നവകേരളം കര്‍മപദ്ധതി കോഓഡിനേറ്റർ ഡോ. ടി.എന്‍. സീമ പറഞ്ഞു. സംഘാടക സമിതി യോഗം ഇന്ന് തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.